വർഗ്ഗിയത വലിയ രീതിയിൽ കളിക്കുന്ന ആളാണ് ഷാഫി; ഷാഫി പറമ്പിലിനെ വിമർശിച്ചുകൊണ്ട് ,പദ്‌മജാ വേണുഗോപാൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടലിനെയും ,ഷാഫി പറമ്പിലിനെയും വിമർശിച്ചുകൊണ്ട് ,പദ്‌മജാ വേണുഗോപാൽ. ഷാഫിക്ക് വടകരയിൽ മത്സരിക്കാൻ താല്പര്യമുള്ള ആളല്ലായിരുന്നു. യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മന്ത്രിയാകാനായി ഇരുന്നയാളാണ് ഷാഫി, ഡല്‍ഹിയില്‍നിന്ന് നിര്‍ദേശം വന്നത് വടകരയിൽ മത്സരിക്കണമെന്ന്. അപ്പോൾ ഷാഫി ഒറ്റക്കാര്യമാണ് പറഞ്ഞത് എന്റെ ആളെ ഇവിടെ ഉപതിരഞ്ഞെടുപ്പിൽ നിര്‍ത്തണം എന്ന്. അത് സമ്മതിച്ചാണ് വടകര മത്സരിക്കാന്‍ ഷാഫി തയ്യാറായത് പദ്‌മജ പറയുന്നു.
വര്‍ഗീയത ഭയങ്കരമായി കളിക്കുന്നൊരാളാണ് ഷാഫി പദ്മജ പറയുന്നു. ഒന്നരക്കൊല്ലം കഴിഞ്ഞ് യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ രാഹുലിനോട് മാറിനില്‍ക്കാന്‍ പറഞ്ഞ് ഷാഫിക്ക് വീണ്ടും അവിടെ മത്സരിക്കാനാണ്. പക്ഷേ, കോണ്‍ഗ്രസ് പാരമ്പര്യം അറിയില്ലല്ലോ. എത്ര സഹായിച്ചാല്‍ പോലും ആ സമയത്ത് കാലുവാരുന്ന ആള്‍.രാഹുല്‍ ജയിച്ചാല്‍ മാറിക്കൊടുക്കുമെന്നാണോ ഷാഫിയുടെ വിചാരം, ഇവരൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പദ്‌മജ പറയുന്നു.