For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കഷ്ട്ടം  സന്ദീപേ.. നിങ്ങൾ എത്ര വലിയ കുഴിയിലോട്ടാണ് എടുത്തുചാടിയത്; സന്ദീപ് വാര്യരെ പരിഹസിച്ചു കൊണ്ട് പദ്‌മജ വേണുഗോപാൽ 

02:03 PM Nov 16, 2024 IST | Abc Editor
കഷ്ട്ടം  സന്ദീപേ   നിങ്ങൾ എത്ര വലിയ കുഴിയിലോട്ടാണ് എടുത്തുചാടിയത്  സന്ദീപ് വാര്യരെ പരിഹസിച്ചു കൊണ്ട് പദ്‌മജ വേണുഗോപാൽ 

ബി ജെ പി യിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരെ പരിഹസിച്ചു പദ്മജ വേണുഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്‌മജ തന്റെ പ്രതികരണം നടത്തിയത്. കഷ്ടം സന്ദീപേ ,നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല. ഇനിഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ, കെപിസിസി പ്രസിഡന്റ്‌ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു . ഷാഫിയും സന്ദീപ് വാര്യറും രണ്ടുദിവസമായി എവിടെ ആയിരുന്നു എന്ന് അന്വേക്ഷിച്ചാൽ മതി പദ്മജ വേണുഗോപാൽ പറയുന്നു.

സന്ദീപേ ആ ഇരിക്കുന്നതിൽ 2. പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട് . ബാക്കിയുള്ളവർക്ക് നിങ്ങൾ വരുന്നതിൽ തീരെ താല്പര്യമില്ല. മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ പോയി കയറിയത് ? സ്നേഹത്തിന്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ് എടുത്തത് .വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നത് .അതു കാലം തെളിയിക്കും

Tags :