പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബര്‍ 13-ന്, വോട്ടെണ്ണൽ നവംബർ 23ന്
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നെടുത്തും വോട്ടെടുപ്പ് നവംബര്‍ 13-ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന്. വയനാടിലും, റായ്ബറേലിലും രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ സ്ഥാനാർത്ഥിയെന്നാണ് സൂചന.
ഈ മാസം 29 മുതൽ പത്രിക സമർപ്പണം ആരംഭിക്കും. പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയാണ് ചേലക്കരയിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. മഹാരാഷ്ട്രിയിൽ നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കും. ഝാർഖണ്ഡിൽ രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 13ന് ആദ്യ ഘട്ടവും നവംബർ 20ന് രണ്ടാംഘട്ടം നടക്കും.എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യം.