For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ,ജില്ല സെക്രട്ടറി കൃഷ്ണകുമാരി കോൺ​ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക്

02:50 PM Nov 14, 2024 IST | ABC Editor
പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്  ജില്ല സെക്രട്ടറി കൃഷ്ണകുമാരി കോൺ​ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക്

പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺ​ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരി കോൺ​ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് പോയി. ശ്രീകൃഷ്ണപുരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻ്റായിരുന്ന ഇവർ പിന്നീടാണ് ജില്ലാ സെക്രട്ടറിയാക്കിയത്.

ബിജെപി-കോൺഗ്രസ് ഒത്തുകളിയിൽ മനംമടുത്താണ് കൃഷ്ണകുമാരിയുടെ രാജിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
അതേസമയം മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചത്തോടെ വീണ്ടും കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്‌.

Tags :