കൽപാത്തി രഥോത്സവം അനുബന്ധിച്ചു പാലക്കാട്ട് തെരെഞ്ഞെടുപ്പ് മാറ്റി
കൽപാത്തി രഥോത്സവം അനുബന്ധിച്ചു പാലക്കാട്ട് തെരെഞ്ഞെടുപ്പുകൾ മാറ്റി. ഈ മാസം 13 നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചത്, എന്നാൽ ഇപ്പോൾ 20 ലേക്ക് മാറ്റിയിരിക്കുകയാണ്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇങ്ങനൊരു തിരുമാന൦ എടുത്തത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തി.ആകെ പതിനാല് ജില്ലകളിലെ തിരഞ്ഞെടുപ്പാണ് ഇപ്പോൾ മാറ്റിവെച്ചത്.
തിരഞ്ഞെടുപ്പ് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇതിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രഥോത്സവം കണക്കിലെടുത്ത് മാറ്റിവെക്കുന്നതാണ് ഉചിതമെന്ന് ഇടതുപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു,ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യപ്രകാരമാണ് തെരെഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചത്.