Film NewsKerala NewsHealthPoliticsSports

പാലക്കാട് തനിക്ക് നല്ല പ്രതീക്ഷ ഉണ്ടെന്ന് പി .സരിൻ, യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പോവും

10:06 AM Nov 21, 2024 IST | Abc Editor

പാലക്കാട് തനിക്ക് നല്ല പ്രതീക്ഷ ഉണ്ടെന്ന് പി .സരിൻ. എൽഡിഎഫിൻ്റെ 40,000 രാഷ്ട്രീയ വോട്ടുകൾ പോൾ‍ ചെയ്തുവെന്നും 50000 വോട്ടുകൾ അനായാസം നേടാനാവുമെന്നും സരിൻ പറഞ്ഞു.കൂടാതെ എൻഡിഎഫ് അയ്യായിരം വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്നും . യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോവുമെന്നും സരിൻ കൂട്ടിച്ചേർത്തു. നമസ്തേ കേരളത്തിലാണ് സരിൻ ഇങ്ങനെ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിൽ പോളിം​ഗ് കുറഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനിടെയാണ് സരിന്റെ ഇങ്ങനൊരു പ്രതികരണം,

അതേസമയം, പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ആശങ്കയിലാണ് മത്സരിച്ച  മൂന്ന് മുന്നണികളും.  70.51 % ആണ് രേഖപ്പെടുത്തിയ പോളിം​ഗ്. അതേസമയം, ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയിൽ പോളിംഗ് കൂടിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പ്രതീക്ഷയോടെയാണ് ഇടതുമുന്നണിയും മുന്നോട്ട് പോവുന്നത്. അതേസമയം ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഇത്തവണ പോളിംഗ് ഉയർന്നു. എന്നാൽ കോൺഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചിരിക്കുകയാണ്.

Tags :
p. sarinPalakkad by-election
Next Article