Film NewsKerala NewsHealthPoliticsSports

മുനമ്പത്ത് വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സർക്കാർ നിയോഗിച്ച കമ്മീഷൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

03:30 PM Dec 09, 2024 IST | Abc Editor

മുനമ്പത്ത് വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സർക്കാർ നിയോഗിച്ച കമ്മീഷൻ,മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.കൂടാതെ തങ്ങൾ പറയുന്നു വഖഫ് ഭൂമിയുടെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ല എന്നും. സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത് പ്രശ്‌നം രമ്യമായി പരിഹരിക്കാനാവണം. അതാണ് മുസ്ലിംലീഗിന്റെ നിലപാട്.ആ നിലപാടിൽ നിന്നും ഒട്ടും പിന്നോട്ട് പോകില്ലെന്നും ശിഹാബ് തങ്ങൾ പറഞ്ഞു.

ലീഗിനും മുസ്ലിംസംഘടനകള്‍ക്കും മുനമ്പം വിഷയത്തില്‍ ഒരേ നിലപാടാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡിസതീശന്റെ പ്രസ്താവനയില്‍ ചര്‍ച്ചകള്‍ക്കില്ലെന്നും തങ്ങള്‍ പറഞ്ഞു.മുൻപ് വിഡി സതീശന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് കെഎം ഷാജി, പ്രതിപക്ഷ നേതാവ് പറഞ്ഞാലും ഇല്ലെങ്കിലും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കെ എം ഷാജി പറഞ്ഞിരുന്നു. എന്നാല്‍ കെഎം ഷാജിയുടെ പ്രതികരണത്തെ തള്ളി മുസ്ലീം ലീഗ് രംഗത്ത് വന്നിരുന്നു.

Tags :
Munambam Waqf landPanakkad Sadikhali Shihab Thangal
Next Article