Film NewsKerala NewsHealthPoliticsSports

ചാണ്ടി ഉമ്മന് അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ്‌ അഖിലിനെതിരെ പാർട്ടി നടപടി

01:55 PM Dec 12, 2024 IST | Abc Editor

ചാണ്ടി ഉമ്മന് അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ്‌ അഖിലിനെതിരെ പാർട്ടി നടപടി. ചാണ്ടിയെ അനുകൂലിച്ച് പാർട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം. കൂടാതെ ചാണ്ടി ഉമ്മൻ വിഷയത്തിൽ അനുമതിയില്ലാതെ പങ്കെടുത്തതിനാണ് ഇങ്ങനൊരു നടപടി. മാധ്യമ വിഭാഗം പാനലിൽ നിന്നും അഖിലിന് ഒഴിവാക്കി. എന്നാൽ അതിനിടെ സോഷ്യൽ മീഡിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്നുളള ഒറ്റക്കുള്ള ചിത്രവും ചാണ്ടി ഉമ്മൻ എംഎൽഎ പങ്ക് വെച്ചു.

അതേസമയം പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ നേരത്തെ രംഗത്തെത്തിയിരുന്നു. എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ചുമതല തന്നില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു. ചാണ്ടി ഉമ്മന്റെ നിലപാടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച്‌ മുതിർന്ന നേതാക്കൾ രംഗത്ത് എത്തിയിരുന്നു.

Tags :
Chandy OommenYouth Congress leader JS Akhil
Next Article