For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സംസ്ഥാന സർക്കാർ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുന്നു, പെന്‍ഷനും, വിലക്കയറ്റവും ജനങ്ങളുടെ ഉച്ചിയില്‍ നില്‍ക്കെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്; കെ സി വേണുഗോപാൽ

04:09 PM Dec 07, 2024 IST | Abc Editor
സംസ്ഥാന സർക്കാർ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുന്നു  പെന്‍ഷനും  വിലക്കയറ്റവും ജനങ്ങളുടെ ഉച്ചിയില്‍ നില്‍ക്കെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്  കെ സി വേണുഗോപാൽ

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധാരണ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ എംപി.സംസ്ഥാന സര്‍ക്കാര്‍ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുന്നു എന്നും കെ സി വേണുഗോപാൽ  പറയുന്നു. ഇപ്പോൾ തന്നെ പെന്‍ഷനും ,വിലക്കയറ്റവും ജനങ്ങളുടെ ഉച്ചിയില്‍ നില്‍ക്കെ ഇടിത്തീ പോലെയാണ് സർക്കാർ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന് പെന്‍ഷന്‍ സമയത്തിന് കിട്ടുന്നില്ല. പിന്നെ വിലക്കയറ്റവും, അതിനിടെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്.

വീടുകൾ തോറും കുറുവ സംഘം കുട്ടികളുടെ കരച്ചില്‍ കേള്‍പ്പിച്ച് കവര്‍ച്ച നടത്തുന്നു. അത്പോലെയാണ്   സര്‍ക്കാര്‍ വീടുകളില്‍  മീറ്റര്‍  ഘടിപ്പിച്ചാണ് കവര്‍ച്ച നടത്തുന്നത്. സത്യത്തിൽ പിണറായി സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന്  മനസിലാകുന്നില്ല , ജനങ്ങള്‍ പ്രയാസങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഇത് പാവങ്ങളുടെ സര്‍ക്കാരാണോ? സര്‍ക്കാരിന്റെ ധൂര്‍ത്തിന് യാതൊരു കുറവുമില്ല. ആകെ ചെയ്യുന്നത് ഇത്തരത്തിലുള്ള ജനദ്രോഹ പ്രവര്‍ത്തനങ്ങളും. കേരളത്തിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയും കേന്ദ്ര നേതൃത്വവും വന്ന് വിലയിരുത്തിയതാണ്. കേരളത്തെയും ,വയനാടിനേയും ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ഇപ്പോൾ സംസ്ഥാന സര്‍ക്കാരും ഈ വിഷയത്തില്‍ കാര്യക്ഷമമായ നിലപാട് എടുക്കുന്നില്ലെന്ന് കൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരുംകെ സി വേണുഗോപാൽ  പറഞ്ഞു.

Tags :