ജനങ്ങൾ ശോഭ സുരേന്ദ്രനെ ഒരു നേതാവായി കാണുന്നില്ല; അവർ തികച്ചും ഒറ്റപ്പെട്ടുകഴിഞ്ഞു, മന്ത്രി വി ശിവൻകുട്ടി
ശോഭാ സുരേന്ദ്രൻ നടത്തുന്ന വാർത്ത സമ്മേളനങ്ങളിൽ നിന്ന് ട്വന്റി ഫോറിനെ വിലക്കിയത് ജനാധിപത്യവിരുദ്ധമായ നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി. പല മാധ്യമങ്ങളും പല പാർട്ടികൾക്കെതിരെയും വാർത്തകൾ കൊടുക്കുന്നു അപ്പോഴൊന്നും ഇങ്ങനൊരു മാധ്യമ വിലക്ക് ഉണ്ടായിട്ടില്ല.കുറച്ചു നാളുകളായുള്ളൂ ശോഭ ബിജെപിയിൽ ഒരു ചെറിയ ഗ്രൂപ്പിൻ്റെ മാത്രം പ്രതിനിധിയായി മാറിയത് ,എന്നാലിപ്പോൾ അവർ തികച്ചും ഒറ്റപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ തന്നെ മാധ്യമ ശ്രദ്ധയും ജനങ്ങളുടെ ശ്രദ്ധയും പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്ന് മന്ത്രി വി ശിവൻകുട്ടി പറയുന്നു.
ശരിക്കും ശോഭയെ ജനങ്ങൾ അവരെ ഒരു നേതാവായി കാണുന്നില്ല. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും അവർ ജയിച്ചിട്ടില്ല ബിജെപിയുടെ ഒരു പ്രധാനപ്പെട്ട നേത്യത്വം പോലും ശോഭക്ക് കൊടുക്കാൻ നേതാക്കൾ പോലും തയ്യാറാകുന്നില്ല. പിന്നെ എന്ത് കണ്ടിട്ടാണ് ശോഭ ഇതൊക്കെ കാട്ടിക്കൂട്ടുന്നത്.ശോഭ പറയുന്ന ഓരോ കാര്യങ്ങൾ ബിജെപി പോലും അംഗീകരിക്കുന്നില്ല, വി ശിവൻകുട്ടി പറയുന്നു.