പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി യാകും ഇന്നത്ത്; വയനാട്ടിൽ പോളിങ് കുറഞ്ഞതിന് കാരണം രാഹുൽ വയനാടിനെ വഞ്ചിച്ചത് കൊണ്ടാണ്, സി കൃഷ്ണകുമാർ
പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി യാകും ഇന്നത്ത് , പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ പറയുന്നു. പാലക്കാടിന്റെ വികസനത്തിനുള്ള വോട്ടാണ് ജനങ്ങൾ ഇപ്രാവശ്യം രേഖപ്പെടുത്തുക. പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി കൂടിയാകും ഇന്നത്തേത്, വയനാട്ടിൽ പോളിങ് കുറഞ്ഞതിന് കാരണവും രാഹുൽ വയനാടിനെ വഞ്ചിച്ചതാണ്. അതുപോലെതന്നെയാണ് പാലക്കാട്ട് അവസ്ഥയും കൃഷ്ണകുമാർ പറഞ്ഞു.കൂടാതെ കഴിഞ്ഞ തവണ മെട്രോമാൻ ഇ ശ്രീധരൻ പരാജയപ്പെട്ട ചരിത്രവും പാലക്കാടുകാർ തിരുത്തുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങൾ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേപോലെ പാലക്കാടൻ ജനതയുടെ മനസ് തങ്ങൾക്കൊപ്പമാണെന്നാണ് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ പറഞ്ഞത്. ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവർ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിൻ പറഞ്ഞു.