Film NewsKerala NewsHealthPoliticsSports

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു

10:04 AM Nov 04, 2024 IST | suji S

മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോളത്തെ ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ ഈ യോഗത്തിൽ നിയമ റവന്യു മന്ത്രിമാരും, വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും ,വഖഫ് ബോർഡ്‌ ചെയർമാനും പങ്കെടുക്കും. കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം ഈ യോ​ഗത്തില്‍ ചർച്ച ചെയ്യും.

ഇതിനുവേണ്ടി നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലും ഈ യോഗത്തിൽ ചർച്ച ചെയ്‌യും. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്ന് ആവശ്യപെടുന്നുണ്ട്. ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു.

Tags :
Chief Minister Pinarayi VijayanMunambam Waqf land issue
Next Article