മലയാളത്തിൻറെ സ്വന്തം എം ടിയെ അനുസ്മരിച്ച് പിണറായി വിജയൻ
മലയാളത്തിൻറെ സ്വന്തം എം ടി യുടെ വിടവാങ്ങലാണ് സംഭവിച്ചിരിക്കുന്നത്. ഇത് കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. നമ്മുടെ സംസ്‌കാരത്തെ വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടാന്‍ എം ടി ചെയ്ത സേവനം മറക്കാന്‍ കഴിയില്ല. വിവിധ മേഖലകളിലാണ് അദ്ദേഹത്തിന്റെ സര്‍ഗ വാസന കഴിവ് തെളിയിച്ചിരുന്നത്. എം ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു’, എം ടി വാസുദേവൻ നായർക്ക് വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചതിന് ശേഷമായിരുന്നു പിണറായി വിജയൻ്റെ പ്രതികരണം.
പ്രത്യക്ഷത്തിൽ രാഷ്ട്രീയകാരനല്ലെങ്കിലും കൃത്യമായ രാഷ്ട്രീയം എം ടിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൃതിയിലും അത് പ്രതിഫലിച്ചു. എം ടിയുടെ വിയോഗത്തെ തുടർന്ന് എം എൻ സ്മാരകത്തിൻ്റെ ഉദ്ഘാടനവും എക്സിക്യൂട്ടിവ് യോഗവും മാറ്റി വെക്കുന്നു. ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാർ പറഞ്ഞു കൊണ്ടിരുന്നു, വരും വരാതിരിക്കില്ല. അത് എംടിയുടെ വാക്കുകളായിരുന്നു.
26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ പൊതുദർശനത്തിന് വയ്ക്കും വ്യാഴാഴ്ച വൈകിട്ട് നാല് വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്‌കാരം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.അതേസമയം , ഇന്ന് എം ടി യുടെ വിയോഗ വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇന്ന് പത്രങ്ങളില്ല .എന്നാൽ വാർത്തകൾ ലൈവ് റിപ്പോർട്ടിങ് വഴിപ്പുറത്തുവിടാൻ ഒരുങ്ങുകയാണ് മാധ്യമങ്ങൾ.