For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം; പി പി ദിവ്യയെ തള്ളി പറഞ്ഞു മുഖ്യ മന്ത്രി പിണറായി വിജയൻ

02:55 PM Oct 23, 2024 IST | suji S
നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം  പി പി ദിവ്യയെ തള്ളി പറഞ്ഞു മുഖ്യ മന്ത്രി പിണറായി വിജയൻ

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി തന്റെ നിലപാട് സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് വ്യക്തമാക്കിയത്. നവീൻ ബാബുവിൻ്റെ മരണം അതീവ ദുഃഖകരമാണ്. ഇതുപോലെയുള്ള ദുരന്തം ഇനിയും ഉണ്ടാകാതിരിക്കട്ടെ. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നാം ജനസേവകരാണെന്ന അടിസ്ഥാന ബോധത്തിൽ കാര്യങ്ങൾ ചെയ്യണം എന്നും മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു.അതേസമയം പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വാ​ദ൦ നിലനിൽക്കെയാണ് പൊതുവേദിയിൽ മുഖ്യമന്ത്രി ദിവ്യയെ തള്ളിപ്പറഞ്ഞു രംഗത്ത് എത്തിയത്.

Tags :