Film NewsKerala NewsHealthPoliticsSports

പാർട്ടി നടപടി നേരിട്ട പി കെ ശശി രണ്ടു പദവികളിൽ നിന്നും നീക്കം ചെയ്യ്തു,ആ പദവികളിൽ ഇനിയും പാലക്കാട് ജില്ലാകമ്മറ്റി അംഗം പി എൻ മോഹനൻ

10:14 AM Dec 21, 2024 IST | Abc Editor

പാർട്ടി നടപടി നേരിട്ട പി കെ ശശി രണ്ടു പദവികളിൽ നിന്നും നീക്കം ചെയ്യ്തു,സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റാകും. എന്നാൽ ഇനിയും കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെ എന്ന് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പി കെ ശശി അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും പി കെ ശശിയെ ഒഴിവാക്കിയത്.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസില്‍ കുടുക്കാനുള്ള ഗൂഢനീക്കവും ശശിയുടെ പദവി നഷ്ടപ്പെടാനുള്ള കാരണമായി. ശശി കെ.ടി.ഡി.സി ചെയര്‍മാന്‍പദവും സി.ഐ.ടി.യു ജില്ലാ അധ്യക്ഷ പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം ശക്തമാക്കിയിരുന്നു. മുൻപും ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു൦ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ രണ്ടു വർഷത്തിനു ശേഷം സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും, പിന്നീട് വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തിയിരുന്നു.

Tags :
Palakkad district committee member PN MohananPK Sasi
Next Article