Film NewsKerala NewsHealthPoliticsSports

പാലക്കാട് വോട്ട് പിടിക്കാൻ പി കെ ശശിയില്ല; സർക്കാർ അനുമതിയോടു കൂടി വിദേശ യാത്ര, ശശി ജില്ല വിട്ടെന്ന് പ്രതിപക്ഷം 

09:49 AM Oct 24, 2024 IST | suji S

പാലക്കാട് വോട്ട് പിടിക്കാൻ പി കെ ശശിയില്ല. മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്ക് വിദേശത്തേക്കായി സർക്കാർ അനുമതി നൽകി. ശശിക്ക് സർക്കാർ അനുമതി നൽകിയത് അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനാണ്. ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് ശശിക്ക് അനുമതി. ഈ വിദേശ യാത്ര നവംബർ മൂന്ന് മുതൽ 16 വരെയാണ്തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ.പി കെ ശശി ജില്ലയിൽ നിന്ന് മുങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഗുരുതര ആരോപണങ്ങളുടെ പേരിൽ സിപിഎമ്മിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് ശശി. കഴിഞ്ഞ ദിവസം  പാലക്കാട്  ജില്ല  കമ്മറ്റി  പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചിരുന്നു. പാർട്ടി നടപടി നേരിട്ടയാൾ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു ഈ കമ്മിറ്റിയുടെ വിലയിരുത്തൽ.

പി കെ .ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മുൻപേ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഈ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.  ശശിയെ പാർട്ടി ഫണ്ട് തിരിമറിയുടെ പേരിൽ   പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കിയിരുന്നു.

Tags :
Foreign travel with government permissionPK Sasi
Next Article