പി ജയരാജന്റെ കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്‌തകം കത്തിച്ച സംഭവത്തിൽ പി ഡി പി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു
പി ജയരാജന്റെ കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്‌തകം കത്തിച്ച സംഭവത്തിൽ പി ഡി പി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് ഈ സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത വേദിക്ക് അടുത്തായായിരുന്നു പിഡിപി പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ അബ്ദുള്‍ നാസര്‍ മഅദനിയെയും പിഡിപിയെയും മോശമായ രീതിയില്‍ പരാമര്‍ശിച്ചു എന്നുള്ള കാരണമാണ് പുസ്‌തകം കത്തിക്കാൻ പി ഡി പി പ്രവർത്തകർ തീരുമാനിച്ചത്.
കണ്ടലറിയാവുന്ന 30 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്,അന്യായമായ സംഘം ചേരല്‍, വഴി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവരുടെ മേൽ കേസെടുത്തരിക്കുന്നതും, മതതീവ്രവാദശക്തികളായ ജമാഅത്തെ ഇസ്ലാമിയുടെ പ്രതിലോമ രാഷ്ട്രീയവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചരിത്രപരമായി തുറന്നുകാട്ടുന്ന പുസ്തകമാണ് ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം ‘. കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഗ്രന്ഥം വര്‍ത്തമാനകാലത്തില്‍ രാഷ്ട്രീയ ഇസ്ലാം ഉയര്‍ത്തുന്ന ഭീഷണി വിലയിരുത്തുന്നുണ്ട്.