ശരീരത്തിൽ കടന്നു പിടിച്ചു; ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ പോലീസ് കേസ്
03:28 PM Nov 26, 2024 IST | Abc Editor
നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടനെതിരെ കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തിൽ കടന്നു പിടിച്ചു തുടങ്ങിയ പരാതി മേലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. 2009 ഇൽ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് ഇങ്ങനൊരു സംഭവമെന്ന് നടി പരാതിയിൽ പറയുന്നു.
നടന്റെ ഈ ഒരു പെരുമാറ്റം തന്നിൽ മാനഹാനി വരെ ഉണ്ടാക്കി എന്നും നടിഈ പരാതിയിൽ പറയുന്നുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ പുറത്ത് ഇപ്പോൾ നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തിരിക്കുകയാണ്.