Film NewsKerala NewsHealthPoliticsSports

ആലപ്പുഴയിൽ പുന്നപ്രയിലെയും മോഷണങ്ങൾക്ക് പിന്നിൽ കുറുവാ സംഘം എന്ന് ഉറപ്പിച്ചു പൊലീസ്

11:50 AM Nov 16, 2024 IST | ABC Editor

ആലപ്പുഴയിൽ മണ്ണഞ്ചേരിയിലെയും പുന്നപ്രയിലെയും മോഷണങ്ങൾക്ക് പിന്നിൽ കുറുവാ സംഘം എന്ന് ഉറപ്പിച്ചു പൊലീസ്.രണ്ട് സ്ഥലങ്ങളിലും മോഷണത്തിന് എത്തിയ പ്രതികളിലൊരാളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.പുന്നപ്രയിൽ അടുക്കള വാതിൽ തകർത്ത് വീടിനുള്ളിൽ കയറി യുവതിയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചതും മണ്ണഞ്ചേരിയിലും സമാനമായ മോഷണം നടത്തിയതും ഒരാൾ തന്നെയെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങൾ കൊണ്ട് തന്നെ കുറുവ സാങ്ങഘതിൽ പെട്ടവരുടെ മോഷണം മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
സംഘത്തിൽ രണ്ടുപേർ ഉണ്ടായിരുന്നു ഒരാൾ മാത്രമാണ് വീട്ടിൽ കയറിയത്. പൊലീസ് രാത്രി പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
പ്രതിയുടെ രേഖ ചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടേക്കും. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകി.

Tags :
KuruvaPolice
Next Article