നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് ശരിയായ ദിശയിൽ അല്ല അന്വേഷണം നടത്തിയതെന്ന്; പി പി ദിവ്യ
നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് ശരിയായ ദിശയിൽ അല്ല അന്വേഷണം നടത്തിയതെന്ന് പി പി ദിവ്യ പറയുന്നു.നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചത് പ്രശാന്തന്റെ പരാതിയെ തുടര്‍ന്ന് ഈ കാര്യം പ്രശാന്ത് പോലീസിന് മുന്നിലും, ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നിലും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പ്രശാന്തന്റെ ആ മൊഴി പോലീസ് കോടതിയില്‍ ഹാജരാക്കിയില്ല.എന്നാൽ ഈ മൊഴി ഹാജരാക്കിയാല്‍ പ്രശാന്ത് പണം നല്‍കി എന്ന ആരോപണം സാധൂകരിക്കപ്പെട്ടേനെ എന്നാണ് ദിവ്യ പറയുന്നത്.
ദിവ്യയുടെ ഈ ആരോപണം കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യ ഹര്‍ജിയിലാണ്, ഈ ഹർജി ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. എന്നാൽ ഈ കേസുമായി ബന്ധപെട്ടു നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും എടുക്കും അന്വേഷണ സംഘം. പ്രശാന്തിനെ പ്രതി ചേര്‍ക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പരിശോധിക്കും. ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.