Film NewsKerala NewsHealthPoliticsSports

അമ്മു സജീവന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്

10:18 AM Nov 27, 2024 IST | ABC Editor

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. മൂന്നു പ്രതികൾക്കെതിരെയും പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി.
പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്ത സാഹചര്യത്തിൽ കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പി ഏറ്റെടുത്തു. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തായിരുന്നു അമ്മു സജീവിന്റെ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.അമ്മുവിൻറെ പിതാവ് സജീവ് പ്രതികളെ കസ്റ്റഡിയിൽ എടുക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു .

അമ്മുവിൻറെ മരണത്തിലേറെ ദുരുഹതയുണ്ടെന്ന് അദ്ദേഹവും വ്യക്തമാക്കി .അതേസമയം പ്രതികളുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കി. അറസ്റ്റിലായ മൂന്നു വിദ്യാർത്ഥിനികളുടെയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ 3 പ്രതികളെയും നാളെ കോടതിയിൽ ഹാജരാക്കും.പ്രതികൾ മാനസികമായി അമ്മുവിനെ തളർത്തിയിരുന്നു ,ഇതാണ് മരണത്തിലേക് വഴിതെളിച്ചത് .

ഒന്നും വേണ്ട ,തന്നെ ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന് നഴ്സിംഗ് വിദ്യാർത്ഥിയായ അമ്മു പറഞ്ഞിരുന്നതായി വ്യക്തമാകുന്നുണ്ട് .അമ്മുവിൻറെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വ്യക്തമായ വഴിത്തിരിവിലേക്കാണ് പോകുന്നത് .സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളുടെയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തായിരുന്നു അമ്മു സജീവിന്റെ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags :
Ammu SajeevDeathNursing StudentSC ST Act
Next Article