For the best experience, open
https://m.abcmalayalamonline.com
on your mobile browser.

അല്ലു അർജ്ജുന് എതിരേയുള്ള തെളിവുകൾ പുറത്ത് വിട്ട് പോലീസ്

09:55 AM Dec 23, 2024 IST | ABC Editor
അല്ലു അർജ്ജുന് എതിരേയുള്ള  തെളിവുകൾ പുറത്ത് വിട്ട് പോലീസ്

അല്ലു അർജ്ജുന് എതിരേയുള്ള തെളിവുകൾ പുറത്ത് വിട്ട് പോലീസ് .പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിയേറ്റര്‍ പരിസരത്തെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തെ തുടർന്നുണ്ടായ കേസിലെ തെളിവുകള്‍ ആണ് പൊലീസ് പുറത്തുവിട്ടത് .യുവതിയുടെ മരണം നടന്ന സന്ധ്യാ തിയേറ്ററിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. നടന്റെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളുകളെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്.

സന്ധ്യാ തിയേറ്ററില്‍ അല്ലു അര്‍ജുന്റെ 50ഓളം സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ വളരെ അശ്രദ്ധമായാണ് അവര്‍ പെരുമാറിയത്. പൊലീസുകാരെ ഉള്‍പ്പെടെ അവര്‍ തള്ളിമാറ്റി. തിരക്ക് നിയന്ത്രിക്കാന്‍ എത്തിയ പൊലീസുകാരോട് അവര്‍ മോശമായാണ് പെരുമാറിയത്. വിഐപിയെ മാത്രമാണ് അവര്‍ പരിഗണിച്ചത്. അല്ലു അർജ്ജുൻറെ സുരക്ഷാ ജീവനക്കാർ എത്തിയ ജനക്കൂട്ടത്തെ പരിഗണിച്ചതേയില്ല എന്നതാണ് വ്യക്തമാകുന്നത് .

തിരക്കില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ചെന്ന് ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് അല്ലു അര്‍ജുന്റെ മാനേജറെ അറിയിച്ചിരുന്നു. ഇത് അല്ലു അറിഞ്ഞിരുന്നെന്നാണ് പൊലീസ് മനസിലാക്കുന്നത്. എന്നാല്‍ തനിക്ക് ഈ സംഭവത്തെക്കുറിച്ച് ആദ്യഘട്ടത്തില്‍ അറിവില്ലായിരുന്നെന്നാണ് അല്ലു അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. കേസില്‍ അല്ലു അര്‍ജുനെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയാണ് ഇന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്.

Tags :