For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി പൊലീസ്

05:01 PM Nov 21, 2024 IST | ABC Editor
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി പൊലീസ്

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി പൊലീസ്. 'ഐ ക്വിറ്റ്' എന്ന് അമ്മു ഒരു പുസ്തകത്തിൽ എഴുതിവെച്ച കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇതു ആത്മഹത്യ കുറിപ്പാണ് എന്ന നിഗമനത്തിലാണ് പൊലീസ് .അമ്മുവിന്റെ മരണം  ആത്മഹത്യ ആണെന്നും എന്നാൽ അതിനു കാരണമായ സംഭവങ്ങൾ  ഇതുവരെ വ്യക്തമായിട്ടില്ല .

അതേസമയം, അമ്മുവിൻറെ ദുരൂഹമരണത്തിൽ കെഎസ്‌യു പ്രതിഷേധം നടത്താൻ തിരുമാനിചിരിക്കുകായണ് . ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്ക് കെഎസ്‌യു നടത്തിയ മാർച്ച് പൊലീസുമായി ഉന്തും തള്ളും ആയതോടെ വിഷയം വഷളാവുകയയിരുന്നു . അമ്മുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.കലോത്സവം, പരീക്ഷകൾ എന്നിവയെ ഒഴിവാക്കിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ സമരങ്ങളും സംഘടന നടത്താൻ തീരുമാനിച്ചിരിക്കുകയാണു.

Tags :