പൊളിറ്റിക്കൽ ഇസ്‌ലാം എന്നത് പച്ച നുണ, പ്രചരിപ്പിക്കുന്നത് സി പി ഐ എമ്മും , ആർ എസ് എസും, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൾ ജബ്ബാർ.
പൊളിറ്റിക്കൽ ഇസ്‌ലാം എന്നത് പച്ചനുണയാണെന്നും അത് പ്രചരിപ്പിക്കുന്നത് സിപിഐഎമ്മും ആർഎസ്എസുമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൾ ജബ്ബാർ കുറ്റപ്പെടുത്തി . അതുപോലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്നും ജബ്ബാർ വിമർശിച്ചു. ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയത ഒരുപോലെയാണെന്ന അപകടകരമായ നിലപാട് പിൻവലിക്കണം എന്നും ജബ്ബാർ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ ധ്രുവീകരണത്തിനാണ് സി പി ഐ എം ശ്രമമെന്നും അബ്ദുൾ ജബ്ബാർ വിമർശിച്ചു. പാലക്കാട് ബിജെപി ജയം ഇല്ലാതാക്കാനാണ് എസ്ഡിപിഐ ലക്ഷ്യം വെച്ചത്. ആ ലക്ഷ്യത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയിട്ടുണ്ട്. അത് ഏതെങ്കിലും ചർച്ചയുടെ ഭാഗമായി ല്ലെന്നും, അതുപോലെ നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്കായും എൽഡിഎഫ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളോടും തങ്ങൾക്ക് തൊട്ടുകൂടായ്മയില്ലെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൾ ജബ്ബാർ പറഞ്ഞു.