Film NewsKerala NewsHealthPoliticsSports

ക്രിസ്തുമസ് ആകുമ്പോഴേക്കും യുദ്ധവും, സംഘർഷവും നടക്കുന്ന എല്ലാ മേഖലകളിലും വെടിനിർത്തൽ പ്രഖ്യാപിക്കണം, അന്താരാഷ്ട്ര നേതാക്കളോട് അഭ്യർത്ഥിച്ചു ഫ്രാൻസിസ് മാർപാപ്പ

02:17 PM Dec 10, 2024 IST | Abc Editor

ക്രിസ്തുമസ് ആകുമ്പോഴേക്കും ഇപ്പോഴും യുദ്ധവും, സംഘർഷവും നടക്കുന്ന എല്ലാ മേഖലകളിലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നേതാക്കളോട് അഭ്യർത്ഥിച്ചു ഫ്രാൻസിസ് മാർപാപ്പ. ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച നടത്തിയ അഭ്യര്‍ത്ഥനയില്‍ പ്രത്യേകമായി ഉക്രെയ്നും, പാലസ്തീന്‍, ഇസ്രായേല്‍, സിറിയ ഉള്‍പ്പടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും, മ്യാന്‍മാറും സുഡാനും പോലെ യുദ്ധവും അക്രമവും നിമിത്തം കഷ്ടതയനുഭവിക്കുന്ന മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥന തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു. 2025 ജൂബിലി വര്‍ഷത്തിനായി തയാറെടുക്കുന്ന പശ്ചാത്തലത്തില്‍ അമലോത്ഭവ മാതാവില്‍ നിന്ന് ജനിച്ച കര്‍ത്താവായ യേശുവിനായി ഹൃദയങ്ങളും മനുസുകളും തുറക്കാന്‍ പാപ്പ ഏവരെയും ക്ഷണിച്ചു.

കർത്താവായ യേശുവിന് തൃപ്തിപ്പെടുത്താൻ അതിന് കുമ്പസാരമെന്ന കൂദാശ ഏറെ സഹായകമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. മറിയത്തിന്റെ അമലോത്ഭവതിരുനാള്‍ദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ മംഗളവാര്‍ത്ത മാനവകുലത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ നിമിഷങ്ങളിലൊന്നാണെന്ന് പാപ്പ പറഞ്ഞു.

 

Tags :
declare ceasefire in all areas of war and conflict by ChristmasPope Francis
Next Article