Film NewsKerala NewsHealthPoliticsSports

ജില്ലാ കമ്മറ്റി അംഗങ്ങളായ പി ആർ വസന്തൻ, പി ആർ ബാലചന്ദ്രൻ എന്നീ കുറവാ സംഘത്തെ സൂക്ഷിക്കുക, കരുനാഗപ്പള്ളി സി പി ഐ എം നേതൃത്വത്തിനെതിരെ പോസ്റ്റർ

03:35 PM Nov 29, 2024 IST | Abc Editor

കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ പോസ്റ്റര്‍. ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന്‍ ബാവ, ചേട്ടന്‍ ബാവ തുലയട്ടെയെന്നാണ് പോസ്റ്റരറിലെ ആദ്യ വാചകം. സംസ്ഥാന സമിതി അംഗങ്ങളായ കെ രാജഗോപല്‍, സോമപ്രസാദ് ജില്ലാ കമ്മറ്റിയംഗങ്ങളായ പി ആര്‍ വസന്തന്‍, പി ആര്‍ ബാലചന്ദ്രന്‍ എന്നീ കുറവാ സംഘത്തെ സൂക്ഷിക്കുക എന്നും ഈ പോസ്റ്ററിൽ എഴുതിയിരിക്കുന്നു. സേവ് സിപിഐഎം എന്ന പേരിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം വാക്കേറ്റവും, സംഘര്ഷവും ഉണ്ടായിരുന്നു.

ഈ സംഘർഷത്തിന്റെ തുടർച്ചയിട്ടാണ് ഇങ്ങനൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദിനെയും കെ രാജഗോപാലിനെയും പൂട്ടിയിട്ടിരുന്നു. സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ചതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

 

Tags :
poster against Karunagapally CPIM leadership
Next Article