Film NewsKerala NewsHealthPoliticsSports

മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് എറണാകുളം ജില്ലാകമ്മറ്റി ഓഫീസിന് മുൻപിൽ പോസ്റ്റർ, അഡ്വക്കേറ്റ് മുഹമ്മദ് ഷാക്കെതിരെയാണ് പോസ്റ്റർ

10:43 AM Dec 12, 2024 IST | Abc Editor

മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുൻപിൽ പോസ്റ്റർ.അഡ്വക്കേറ്റ് മുഹമ്മദ്‌ ഷാക്കെതിരെയാണ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. പോസ്റ്റർ മുനമ്പം വഖഫ് വിഷയത്തിൽ എടുത്ത നിലപാടിനെ വിമർശിച്ചു കൊണ്ടാണ് പതിപ്പിച്ചിരിക്കുന്നത്. IUML സേവ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.എന്നാൽ ഇപ്പോൾ പോസ്റ്റർ കീറിക്കളഞ്ഞ നിലയിൽ കാണപ്പെടുന്നത്. അതേസമയം കഴിഞ്ഞ ദിവസവും മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ,  മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക,  ബിനാമി താൽപര്യങ്ങൾ സംരക്ഷിക്കാൻ ഫത്‌വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികൾ പണ്ഡിതന്മാർ തിരിച്ചറിയുക , എന്നിങ്ങനെയായിരുന്നു പോസ്റ്ററുകളി ഉണ്ടായിരുന്നത്. ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചത്.മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പരാമർശത്തെ തള്ളി കെഎം ഷാജി രംഗത്തെത്തിയതോടെ മുനമ്പം വിഷയത്തിൽ മുസ്ലിംലീഗിൽ രണ്ട് പക്ഷം രൂപപ്പെട്ടു.

Tags :
Poster in front of the Muslim League Ernakulam District Committee Office on the Munambam issue
Next Article