Film NewsKerala NewsHealthPoliticsSports

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നു, പ്രത്യേക താരിഫ് ഏർപെടുത്തുന്നതും പരിഗണനയിൽ എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി

11:25 AM Dec 02, 2024 IST | Abc Editor

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ് കാരണം ആഭ്യന്തര ഉൽപാദനം കുറഞ്ഞത് വലിയ രീതിയിൽ തിരിച്ചടിയായിരിക്കുകയാണ്. അതുകൊണ്ടു തന്നെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണം മന്ത്രി പറഞ്ഞു.വൈദ്യുതി നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇ ബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിചേർത്ത്.

ഈ കാര്യത്തിൽ സർക്കാരുമായും .ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കുമെന്നും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും ഈ നിരക്കുവർധനവ് ഉണ്ടാക്കുക എന്നും. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ടെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നത്. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.

Tags :
electricity tariff is being increasedPower Minister K Krishnan Kutty
Next Article