For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യ എന്ന് കണ്ടെത്തി 

10:12 AM Oct 24, 2024 IST | suji S
നവീൻ ബാബുവിനെതിരെ  ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യ എന്ന് കണ്ടെത്തി 

എ ഡി എം നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരിച്ചതെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് റവന്യൂമന്ത്രി കെ രാജന് ഇന്ന് കൈമാറും. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.ഈ റിപ്പോർട്ടിൽ നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയെന്നാണ് പറയുന്നത്.

അതേസമയം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി പ്രശാന്തന്റെ മൊഴി കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അന്വേഷണ സംഘം പരിയാരം മെഡിക്കൽ കോളജിലെത്തി രേഖപ്പെടുത്തി. കൈക്കൂലി നൽകിയെന്ന മൊഴി വീണ്ടും ടി.വി പ്രശാന്തൻ പറഞ്ഞു. എന്നാൽ പ്രശാന്തനെ ഉടൻ ജോലിയിൽ നിന്ന് മാറ്റം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

അതുപോലെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

Tags :