For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നവീൻ മരണത്തിൽ പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതിൽ ദുരൂഹത; ദിവ്യ എവിടെ എന്ന ചോദ്യത്തിന് ഭർത്താവ് മറുപടി തരുന്നില്ല 

01:07 PM Oct 22, 2024 IST | suji S
നവീൻ മരണത്തിൽ പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതിൽ ദുരൂഹത  ദിവ്യ എവിടെ എന്ന ചോദ്യത്തിന് ഭർത്താവ് മറുപടി തരുന്നില്ല 

നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ ദുരൂഹത തുടരുന്നു. ദിവ്യ എവിടെയെന്ന ചോദ്യത്തിന് ഭര്‍ത്താവ് വി പി അജിത്തും മറുപടി നല്‍കുന്നില്ല.മന്ത്രി ഉറപ്പ് നൽകി പി പി ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന്, എന്നിട്ടും ദിവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെയും തയ്യാറായിട്ടില്ല. ഇപ്പോൾ ദിവ്യ ഒളിവിലെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്.

മരിച്ച നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ആണോ, അതോ അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ ആണോ എന്ന ചോദ്യം ഇപ്പോൾ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പൊലീസ് ജീവനക്കാരോട് ചോദിക്കുന്ന ചോദ്യങ്ങളും, ശേഖരിക്കുന്ന വിവരങ്ങളും ഇതിനെ സാധൂകരിക്കുന്നതാണ് എന്നാണ് വിമര്‍ശനം.അതേസമയം അന്ന് പ്രസംഗത്തിൽ ദിവ്യപറഞ്ഞ  വാക്കുകളാണോ നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് കാരണമെന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ട്.

എന്നാൽ ഒരുവ്യക്തത വരുത്താൻ കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട് എന്നാണ് പോലീസ് പറയുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനാല്‍ ദിവ്യയെ ഉടന്‍ ചോദ്യം ചെയ്യേണ്ട എന്ന നിലപാടാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. പി പി ദിവ്യ എവിടെ എന്ന ചോദ്യത്തിന് ഭര്‍ത്താവ് വി പി അജിത്തും ഉത്തരം നല്‍കുന്നില്ല.

Tags :