നവീൻ ബാബു കൈക്കൂലി വാങ്ങിച്ചിട്ടുണ്ടെന്നുള്ള വാദത്തിൽ ഉറച്ചു നിന്നു പി പി ദിവ്യ; നവീന്റെ ഫോൺ രേഖകൾ കാണിച്ചാണ് ജാമ്യത്തിനായി വാദിച്ചത്
നവീൻ ബാബു കൈക്കൂലി വാങ്ങിച്ചിട്ടുണ്ടെന്നുള്ള വാദത്തിൽ ഉറച്ചു നിന്നു പി പി ദിവ്യ, അതിനായി നവീന്റെ ഫോൺ രേഖകൾ കാണിച്ചാണ് ജാമ്യത്തിനായി ദിവ്യ വാദിച്ചുകൊണ്ടിരുന്നത്, കൈക്കൂലി നൽകിയതിനാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും നവീൻ ബാബു പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി പി പി ദിവ്യകോടതിയിൽ ഉന്നയിക്കുന്ന വാദങ്ങൾ.
കൂടാതെ അഞ്ചാം തീയ്യതി പ്രശാന്തെടുത്ത സ്വർണ വായ്പയും ,ആറാം തീയ്യതി ഇരുവരും തമ്മിൽ കണ്ടതിൻ്റെ ടവർ ലൊക്കേഷനും ,സിസിടിവി ദൃശ്യവും,ഫോൺ വിളിച്ചതിൻ്റെ രേഖകളും,ഇതെല്ലാം സാഹചര്യ തെളിവായി പരിഗണിച്ച് ദിവ്യയ്ക്ക് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ.വിശ്വൻ കോടതിയിൽ ആവശ്യപ്പെട്ടത്. കൂടാതെ ദിവ്യയുടെ അഭിഭാഷകൻ മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നിൽ ദിവ്യ കീഴടങ്ങിയെന്നു കണിച്ചുകൊണ്ടാണ് വാദം തുടങ്ങിയത്.എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ പരാമർശിച്ചിട്ടുണ്ട്.
ആ വേദിയിൽ അങ്ങിനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നു.ഒരു ഉദ്ദേശം ഇല്ലാതെ ചെയ്‌താൽ കുറ്റമാകുമോ ദിവ്യയുടെ അഭിഭാഷകൻ കോടതിയോട് ചോദിച്ചു.കൈക്കൂലി നൽകിയെന്ന് പ്രശാന്ത് മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണത്തെ ശരിവെക്കുന്നതാണ്. ആറാം തീയ്യതി കൈക്കൂലി നൽകിയെന്നാണ് മൊഴി. പ്രശാന്തിന്റെയും നവീന്റെയും ഫോൺ രേഖകൾ തെളിവായുണ്ട് , ഇത്രയും തെളിവുകൾ ഉണ്ടങ്കിൽ ദിവ്യയെ സംശയിക്കുന്നത് ശരിയല്ല എന്നുമാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നത്