പി പി ദിവ്യ കീഴടങ്ങി; 14 ദിവസങ്ങൾക്ക് ശേഷമുള്ള കീഴടങ്ങൽ
03:18 PM Oct 29, 2024 IST | suji S
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ടു പി പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തലശേരി സെഷൻസ് കോടതി തള്ളിയിരുന്നു. ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യം നൽകിയാൽ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാൻ സാധ്യത ഉള്ളതുകൊണ്ടാണ് ജാമ്യം തള്ളിയതെന്ന് കോടതി വ്യക്തമാക്കി, ജാമ്യം തള്ളിയതോടെ ദിവ്യയെ അറസ്റ്റ് ഇന്ന് ചെയ്യാൻ സാധ്യത ഉണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇപ്പോൾ പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങിയിരിക്കുകയാണ് . 14 ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യയുടെ ഈ കീഴടങ്ങൽ. കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്.