എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യ പൊലീസ് സ്റ്റേഷനിൽ ഹാജരായി
എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച പി.പി.ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ജാമ്യവ്യവസ്ഥ പ്രകാരമാണ് ദിവ്യ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കഴിഞ്ഞ ദിവസം സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍ പി.പി. ദിവ്യയെ പൂര്‍ണമായും തള്ളാതെയാണ് നിലപാടെടുത്തത്. കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നതിൽ പലതരത്തിലുള്ള നിലപാടുകളാണ് നിലനിൽകുന്നത്. ആ അഭിപ്രായത്തില്‍ സമഗ്രഅന്വേഷണം നടത്തണം. സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് ജയരാജന്‍ പറയുന്നത്.
മാധ്യമങ്ങളോട് പ്രതികരിക്കാൻ ദിവ്യ തയ്യാറായില്ല. ജാമ്യ വ്യവസ്ഥ പ്രകാരം എല്ലാ തിങ്കളാഴ്ചയും ടൗൺ സിഎ ശ്രീജിത് നു മുൻപാകെ ഹാജരാകണം എന്നാണ് നിഗമനം. ഇതു പ്രകാരമാണ് പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായത്.ഈ വിഷയത്തിൽ
പാർട്ടി അടക്കം എടുത നിലപാടിനോട് ദിവ്യക് കടുത്ത വിയോജിപ്പാണ് നില നിൽകുന്നത്. ഇതിനെതിരെ പി പി ദിവ്യ ഒരു ഫേസ്ബുക്ക് കുറിപ്പാണു പങ്കുവച്ചത്.