പി പി ദിവ്യ ഒളിച്ചത് പാർട്ടിഗ്രാമത്തിൽ; ഒളിപ്പിച്ചത് സി പി ഐ എം , വിമർശനവുമായി വി ഡി സതീശൻ
പി പി ദിവ്യയെ കസ്റ്റഡിയിൽ എടുത്തതാണെന്നു എന്തിനാണ് തെറ്റായ വാദം പറയുന്നത് സി പി ഐ എം നെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ദിവ്യ കീഴടങ്ങിയതാണെന്നും അവര്‍ പാര്‍ട്ടി ഗ്രാമത്തിലായിരുന്നുവെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിര്‍ദേശ പ്രകാരം സിപിഐഎം ആണ് അവരെ ഒളിപ്പിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു. ഈകാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യം ശരിയായിരുന്നു എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
സി പി ഐ എം ദിവ്യയെ രക്ഷപ്പെടുത്താനുള്ള സർവ ശ്രെമങ്ങളും നടത്തിയിരുന്നു. അതുപോലെ നവീന്‍ ബാബുവിനെ അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ത്ത് അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തിയതിന്റെ പേരിലുള്ള ആദര്‍ശത്തിന്റെ പരിവേഷം കൂടി ദിവ്യയ്ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ സിപിഐഎം ശ്രമിച്ചു.എന്നാൽ ആ ശ്രമം പാളിപ്പോയി എന്നതാണ് വാസ്തവം വി ഡി സതീശൻ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യം നിരസിച്ചു കഴിഞ്ഞു ദിവ്യയെ മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തു എന്ന് പറഞ്ഞാല്‍ അത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് തന്നെയാണ്. ദിവ്യ എവിടെയെന്ന് പോലീസിന് മുൻപേ അറിയുമായിരുന്നു. ദിവ്യയുടെ അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം. ഒരു കുടുംബത്തിന് നീതി കൊടുക്കാന്‍ കഴിയാത്ത ആളാണ് മുഖ്യമന്ത്രി എന്നും വി ഡി സതീശൻ പറയുന്നു.