Film NewsKerala NewsHealthPoliticsSports

പി പി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും; നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും 

09:46 AM Oct 30, 2024 IST | suji S

നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിലായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും ജാമ്യാപേക്ഷ നൽകുക. നവീൻ ബാബുവിന്റെ കുടുംബം ഈ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പ്രതിയായ ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് വ്യക്തമായേക്കും.

കഴിഞ്ഞദിവസം കോടതി മുൻ‌കൂർ ജാമ്യം തള്ളിക്കളഞ്ഞതിനു ശേഷമാണ് ദിവ്യ പോലീസിന് മുന്നിൽ കീഴടങ്ങിയത്, ദിവ്യയെ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്യ്തരിക്കുന്നത്, അടുത്ത മാസം പന്ത്രണ്ടാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്.

Tags :
Naveen Babu's familyPP Divya will apply for bail in court today
Next Article