വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ
വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ .വ്യാജ വാർത്തകൾ കെട്ടിച്ചമച്ചവർക്കും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് പിപി ദിവ്യ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ദിവ്യ അറിയിച്ചിരിക്കുന്നത്.കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബു മരണപ്പെട്ട കേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം ചില മാധ്യമങ്ങൾ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നതായി ദിവ്യ പറഞ്ഞിരുന്നു.
ജയിൽമോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ കൂട്ടിച്ചേർത്തു . സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ നൽകി.തന്നെ അത്ര തരത്തിൽ അപമാനിച്ചെന്നും ദിവ്യ പറയുന്നു . വിമർശനങ്ങൾ ആകാം. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ മുന്നിട്ടിറങ്ങിയിരുന്നതെന്ന് പി പി ദിവ്യ.അതിൽ അതിയായ പ്രയാസമുണ്ടെന്നും ദിവ്യ പറയുന്നു .വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി പി ദിവ്യ വ്യക്തമാക്കുന്നു .