For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മൊഴി പുറത്ത്; പമ്പുമായി ബന്ധമില്ല, പ്രശാന്തിന് പരിചയവുമില്ല 

04:41 PM Nov 02, 2024 IST | suji S
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മൊഴി പുറത്ത്  പമ്പുമായി ബന്ധമില്ല  പ്രശാന്തിന് പരിചയവുമില്ല 

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മൊഴി പുറത്ത്. ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചന ഇല്ല, തനിക്ക് പമ്പുമായി യാതൊരു ബന്ധവുമില്ല, തനിക്ക് പ്രശാന്തിന് മുൻപ് പരിചയമില്ലായിരുന്നു എന്നും മൊഴി നൽകി. പ്രശാന്തുമായി ഫോൺവിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണ്. ഇന്നലെ ദിവ്യയെ രണ്ടര മണിക്കൂർ പൊലീസ് ചോദ്യം ചെയ്ത മൊഴിയാണ് പുറത്തുവന്നത്.

എന്നാൽ  കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവത്തിന് പിന്നിലെ തെളിവുകളെക്കുറിച്ച് ദിവ്യ പൊലീസിന് വ്യക്തമായ മറുപടിനൽകിയിട്ടില്ല എന്നും പറയുന്നുണ്ട്. എന്നാൽ നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇനിയും അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ് എന്നും പറയുന്നുണ്ട്. അതുപോലെ നവീൻ ബാബുവിന്റ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നവീൻ കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

Tags :