യോഗത്തിൽ പറഞ്ഞത് അഴിമതിക്കെതിരെ; നവീൻ ബാബുവിനെ മനോവേദന ഉണ്ടാക്കാൻ ഉദ്ദേശിച്ചില്ല, പി പി ദിവ്യ നൽകിയ മൊഴി
നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ താൻ പറഞ്ഞത് അഴിമതിക്കെതിരെയാണ്.നവീൻ ബാബുവിന് മനോവേദനയുണ്ടാക്കാൻ താൻ ഉദ്ദേശിച്ചില്ല. ഉദ്യഗസ്ഥന്റെ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചത് പി പി ദിവ്യ പറയുന്നു.താൻ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത് ജില്ലാ കളക്ടർ പറഞ്ഞിട്ട് ദിവ്യ നൽകിയ മൊഴിയിൽ പറയുന്നു.
റിമാന്‍റിലുള്ള ദിവ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കണോ എന്നതില്‍ അന്വേഷണ സംഘത്തിന്‍റെ തീരുമാനം ഇന്നുണ്ടായേക്കും. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. അതേസമയം നവീൻ ബാബുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തിഹത്യയെന്ന പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും വാദം അംഗീകരിച്ച കോടതി ദിവ്യക്ക്ക ഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നിഷേധിച്ചത്,1 4 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.