നവീൻ ബാബു പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്നാരോപണം ഉന്നയിച്ചുള്ള പ്രശാന്തന്റെ പരാതിയിൽ അടിമുടി ദുരൂഹത
നവീൻ ബാബു പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്നാരോപണം ഉന്നയിച്ചുള്ള പ്രശാന്തന്റെ പരാതിയിൽ അടിമുടി ദുരൂഹത നിറയുന്നു.പരാതി വ്യാജം എന്ന് തെളിയിക്കുന്ന രണ്ടു രേഖകൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.നവീന്റെ മരണശേഷം ഇങ്ങനൊരു പരാതി തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങൾ തയ്യാറാക്കിയ ആണോ ഇതെന്ന സംശയം ബലപ്പെടുകയാണ്.സിപിഎം കേന്ദ്രങ്ങൾ പ്രശാന്തന്‍റെ അറിവോടെ വ്യാജ ഒപ്പിട്ട് പരാതി തയാറാക്കി എന്നാണ് സൂചന.
പ്രശാന്തന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരത്തെ നൽകിയ പരാതിയെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. എന്നാൽ ഈ പരാതി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുത്തു എന്ന രീതിയിൽ പ്രചരിപ്പിക്കാൻ തയ്യാറാക്കിയ പരാതി എന്ന നിലയിൽ ആണ് സംശയങ്ങൾ ഉണ്ടാകുന്നത്. ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പ്രശന്ത് ഇതുവരെ നിഷേധിച്ചിട്ടില്ല. അതുപോലെ ഈ വ്യാജ പരാതിയെ കുറിച്ച് ഇതുവരെയും ഒരു അന്വേഷണവും നടക്കുന്നുമില്ല
നവീൻ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയെക്കും. പെട്രോൾ പമ്പിന് എൻഒസി ബോധ പൂർവ്വം വൈകിപ്പിച്ചു എന്നതിന് ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. എഡിഎം നവീൻ ബാബുകോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് പുറത്തുവരുന്ന വാർത്തകളും.നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസിൽ നിന്ന് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം ഇന്ന് തുടങ്ങും.