ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കാണാനായി താരങ്ങൾ, പ്രയാഗ മാർട്ടിനും, ശ്രീനാഥ് ഭാസിയും;ഈ വാർത്തയിൽ പരിഹസിച്ചുകൊണ്ട് നടിയുടെ ഇസ്റ്റാഗ്രാം സ്റ്റോറി വൈറൽ
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഗുണ്ടാ നേതാവ് ഓം പ്രകാശിനേയും സുഹൃത്തിനേയും ലഹരിക്കേസില്‍ പൊലീസ് പിടികൂടി . തുടര്‍ന്ന് ഉണ്ടായ അന്വേഷണത്തില്‍ ഇയാളെ കാണാനായി താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്, ഇതിന് പിന്നാലെയാണ് പരിഹാസം നിറഞ്ഞ് ഇന്‍സ്റ്റാ സ്റ്റോറിയുമായി പ്രയാഗ മാർട്ടിന്‍ എത്തിയത്. ഹഹാ ഹിഹി ഹു ഹു യെന്നഴുതിയ കുറിപ്പാണ് നടി തന്റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.
അതേസമയം ഈ പോസ്റ്റിന് കൂടാതെ താരം ഈ കാര്യം നിഷേധിക്കുകയും കൂടി ചെയ്യ്തിരുന്നു, ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ല. ഓം പ്രകാശവുമായി പരിചയമില്ല. ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ കൂടെയാണ്. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നുമാണ് പ്രയാഗ വ്യക്തമാക്കിഉറക്കം കഴിഞ്ഞ് എണീറ്റ് ഒരു കോള്‍ എടുത്തത് ഓര്‍മ്മയേ ഉള്ളൂ. അപ്പോഴാണ് തന്റെ അടുത്ത് ഈ ഓം പ്രകാശ് എന്ന ആളെ പറ്റി ഇങ്ങനെ കേള്‍ക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് മീഡിയ വിളിച്ചത് ,
തനിക്ക് പുള്ളിക്കാരനെയും അറിയില്ലയെന്നും ,സോഷ്യല്‍ മീഡിയ കഥകള്‍ മെനഞ്ഞ് ഉണ്ടാക്കിഎടുക്കുമെന്നും അത് താന്‍ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ലാ . എന്നും നടി പറഞ്ഞു. ഓം പ്രകാശിനോട് താന്‍ ഹലോ പോലും പറഞ്ഞിട്ടില്ലെന്നും അങ്ങനൊരാളെ കണ്ടിട്ടില്ലെന്നും പ്രയാഗ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ പണി ആണ്. എന്നെ പറ്റി എന്തെങ്കിലും തെറ്റായ ആരോപണങ്ങൾ ആരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടെന്നുണ്ടെങ്കിൽ അത് തെറ്റാണ്പ്രയാഗ പറയുന്നു.