For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മഹാകുംഭമേളയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു; 5500 കോടിരൂപയുടെ 167 വികസന പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു

04:14 PM Dec 13, 2024 IST | Abc Editor
മഹാകുംഭമേളയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു  5500 കോടിരൂപയുടെ  167 വികസന പദ്ധതികളുടെ  ഉത്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു

മഹാകുംഭമേളയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു, ഈ ഒരു അവസരത്തിൽ 5500 കോടിരൂപയുടെ 167 വികസന പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ് രാജിലെത്തി. ബംറൗലി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാന മന്ത്രി അവിടെ നിന്ന് അരയിൽ ഘട്ടിലെത്തി നിഷാദ്രാജ് ക്രൂസിൽ കയറി സംഗമ തീരത്തെത്തി. അവിടെ അദ്ദേഹം ഋഷിമാരെയും ,സന്യാസിമാരെയും കണ്ടുമുട്ടി ആശീർവാദം തേടിയ ശേഷം ത്രിവേണീ സംഗമത്തിൽ ഏതാണ്ട് അരമണിക്കൂറോളം ഗംഗാ ആരാധന നടത്തി.കൂടാതെ മഹാകുംഭ മേളയുടെ വിജയത്തിനായി പ്രധാനമന്ത്രി കലശം സ്ഥാപിക്കുയും ചെയ്യ്തു.

പിന്നീട് അദ്ദേഹം സരസ്വതി കുപ, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവ സന്ദർശിച്ചു. കലശ പൂജയോടെയാണ് മഹാകുംഭമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നാണ് വിശ്വാസം.പ്രധാന മന്ത്രിക്കൊപ്പ൦ ഗവർണർ ആനന്ദി ബെൻ പട്ടേലും മുഖ്യമന്ത്രി യോഗി എന്നിവരുമുണ്ടായിരുന്നു. മഹാകുംഭം-2025-ലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി നരേന്ദ്ര മോദി പരിശോധിക്കും. നിരവധി പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും മോദി നിർവഹിക്കും.

Tags :