Film NewsKerala NewsHealthPoliticsSports

നവീൻ ബാബു ആത്മഹത്യ കേസിലെ പ്രതിയായ ദിവ്യക്ക് മേൽ സി പി എം ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദം, ദിവ്യ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം ശക്‌തം 

10:04 AM Oct 26, 2024 IST | suji S

നവീൻ ബാബു ആത്മഹത്യ കേസിലെ പ്രതിയായ ദിവ്യക്ക് മേൽ സി പി എം ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദം, ദിവ്യ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം ശക്‌തം,ഈ കേസുമായി  അന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ടെന്നാണ് സൂചനകൾ .ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക.എന്നാൽ അതുവരെ കാത്തിരിക്കാൻ കഴിയില്ല

ഇപ്പോൾ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വേഗത്തിലുള്ള നടപടിയാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാൽ ഇതിനിടെ, അന്വേഷണ സംഘത്തിന്‍റെ തലവനായി ചുമതലയേറ്റ കമ്മീഷണർ അജിത് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്തുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ എങ്ങോട്ട് പോയി, വ്യാജ പരാതിയുടെ ഉറവിടം, അഴിമതി, ബെനാമി ആരോപണങ്ങൾ തുടങ്ങിയവയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Tags :
CPMNaveen Babu suicide caseP P Divya
Next Article