Film NewsKerala NewsHealthPoliticsSports

  കാനഡയിൽ ഇന്ത്യക്കാരടക്കം നിരവധിപേരുടെ സ്വപ്‌നത്തിന് തിരിച്ചടി ആയേക്കാവുന്ന തീരുമാനവുമായി, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

12:21 PM Oct 26, 2024 IST | suji S

കാനഡയിൽ മികച്ച ജീവിതം എന്നുള്ള ചിന്ത, ഇന്ത്യക്കാരടക്കം നിരവധിപേരുടെ സ്വപ്‌നത്തിന് തിരിച്ചടി ആയേക്കാവുന്ന തീരുമാനവുമായി, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, അടുത്ത രണ്ട് വർഷത്തിൽ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കാൻ തീരുമാനം. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാന൦ എന്നാണ് പ്രധാന മന്ത്രി പറയുന്നത്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ കനേഡിയൻ ജനതയ്ക്കും കൃത്യമായ അവസരങ്ങൾ ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

2024ൽ 4,85,000 ആയിരുന്ന പെർമെനന്റ് റെസിഡെൻഷ്യൻഷിപ്പ് വരും വർഷങ്ങളിലായി പതിയെ കുറച്ചുകൊണ്ടുവരാനാണ് കാനഡയുടെ നീക്കം. 2025ൽ 3,95,000 ആയും, 2026ൽ 3,80,000 ആയും, 2027ൽ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാൻ കാനഡ തീരുമാനിച്ചിട്ടുണ്ട്. മികച്ച വിദ്യാഭ്യാസവും ലൈഫ്‌സ്‌റ്റൈലും സ്വപ്നം കണ്ടുവരുന്ന വിദേശവിദ്യാർത്ഥികൾക്ക് മുൻപാകെയും കാനഡ ഇതൊരു കനത്ത അടിയാണ് നൽകുന്നത്. മുൻ വർഷത്തേക്കാളും 35 ശതമാനം കുറവ് സ്റ്റുഡന്റ് പെർമിറ്റുകൾ നൽകിയാൽ മതിയെന്നാണ് തീരുമാനം. തുറന്ന കുടിയേറ്റ നയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും വർധിച്ചുവരുന്നുവെന്ന കനേഡിയൻ ജനതയുടെ പരാതികളിന്മേലുളള നടപടിയാണ് ട്രൂഡോ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags :
Prime Minister Justin Trudeau
Next Article