For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി; റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിന് ഉടന്‍ പരിഹാരം  വേണമെന്ന്, നരേന്ദ്രമോദി 

04:16 PM Oct 23, 2024 IST | suji S
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി  റഷ്യ  യുക്രെയ്ന്‍ സംഘര്‍ഷത്തിന് ഉടന്‍ പരിഹാരം  വേണമെന്ന്  നരേന്ദ്രമോദി 

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി.റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു, കൂടാതെ ഇതിനായി സഹകരണം നടത്താൻ ഇന്ത്യ തയാറാണെന്നും മോദി റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചു.അതുപോലെ റഷ്യൻ പ്രസിഡന്റ് പുടിന്‍ പറയുന്നു തങ്ങൾക്ക് ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും. ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നുമാണ്.

ബ്രിക്സ് ഉച്ചകോടിക്കായി കസാനിലെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളുടെയും തലവന്‍മാര്‍ തമ്മില്‍ ഇങ്ങനൊരു  ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.യുക്രെയ്‌നില്‍ സമാധാനത്തിനു സാധ്യതമായതെല്ലാം ചെയ്യാന്‍ സന്നദ്ധതയാണ് ഇന്ത്യ എന്നും മോദി പറഞ്ഞു. കൂടാതെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ സംഘര്‍ഷം അവസാനിപ്പിക്കാനാകൂ എന്നതാണ് ഇന്ത്യയുടെ എക്കാലത്തേയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :