ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ബ്രസീലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം നൽകി രാജ്യം
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ബ്രസീലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം നൽകി രാജ്യം , ആദരസൂചകമായി പ്രവാസികൾ അദ്ദേഹത്തിന് ഉപഹാരങ്ങൾ നൽകി. അദ്ദേഹത്തെ വരവേൽക്കാനായി ബ്രസീലിയൻ വേദ പണ്ഡിതന്മാരും മുൻനിരയിലുണ്ടായിരുന്നു. റിയോ ഡി ജീറോയിലെ ഹോട്ടൽ നാഷണലിൽ എത്തിയ പ്രധാനമന്ത്രിയെ ദാണ്ഡിയ നൃത്തം അവതരിപ്പിച്ച് കലാകാരന്മാർ എതിരേറ്റു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഇന്ത്യൻ സമൂഹം വളരെയധികം ആവേശഭരിതരായിതീർന്നു.
ത്രിവർണ പതാക വീശിയും, പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയുമാണ് പ്രവാസികൾ സ്‌നേഹം പ്രകടിപ്പിച്ചത്. ബ്രസീലിൽ 19-ാമത് ജി 20 ഉച്ചകോടിയിൽ മോദി ട്രോയിക്ക അംഗമായി പങ്കെടുക്കും. ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പം ജി20 ട്രോയിക്കയുടെ ഭാഗമാണ് ഇന്ത്യയും. നവംബർ 18-19 തീയതികളിലായാണ് റിയോ ഡി ജനീറോയില്‍ ഉച്ചകോടി നടക്കുന്നത്. മോദിക്കൊപ്പം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും പങ്കെടുക്കും.