For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

04:48 PM Nov 08, 2024 IST | ABC Editor
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് അംബേദ്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ജനങ്ങളോട് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റേത് നുണയുടെ കടയെന്നും മോദി വിമര്‍ശിച്ചു. കര്‍ണാടകയിലും ഹിമാചലിലും തെലങ്കാനയിലും അധികാരത്തില്‍ വന്നത് നുണ പരത്തിയെന്നും അധികാരത്തില്‍ വന്നതോടെ വാഗ്ദാനങ്ങള്‍ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖജനാവ് കാലിയായി. അഴിമതിയും കെടുകാര്യസ്ഥതയും കൂടി.
മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി SC-ST-OBC വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ ഉണ്ടാക്കുന്നു – മോദി ആരോപിച്ചു. കോണ്‍ഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്നവര്‍ എന്ന് പറഞ്ഞു കാലി പേജുകളുള്ള ഭരണഘടനയുമായി കറങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു .

Tags :