Film NewsKerala NewsHealthPoliticsSports

17  വർഷത്തിന് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദി നൈജീരിയ സന്ദർശിക്കും, ഈ സന്ദർശന വേളയിൽ നൈജീരിയൻ സഹകരണം ശക്‌തമാക്കും

10:55 AM Nov 16, 2024 IST | Abc Editor

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തുടങ്ങും, മൂന്ന് രാജ്യങ്ങളിലായാണ് സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിക്കുന്നത് . നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദി യാത്ര നടത്തുന്നത്. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന പ്രധാന മന്ത്രി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച യാണ് ഈ  സന്ദർശനവേളയിൽ നടത്തുന്നത് . കൂടാതെ ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. ബ്രസീലിൽ നിന്ന് ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും.

Tags :
Prime Minister Narendra Modi will visit Nigeria after 17 years
Next Article