For the best experience, open
https://m.abcmalayalamonline.com
on your mobile browser.

രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

11:23 AM Dec 24, 2024 IST | ABC Editor
രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസ കൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.ഈ ദിനം എന്നും ഓർമിപ്പിക്കപ്പെടുന്നത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് .യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു. പോപ്പുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജർമ്മനിയിലും ശ്രീലങ്കയിലെ പള്ളികൾക്കും എതിരെ നടന്ന ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഇത്തരം വെല്ലുവിളികൾക്കെതിരെ പോരാടാൻ മുന്നോട്ടുവരണം.ജൂബിലി വാർഷിക ആഘോഷങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച പ്രധാനമന്ത്രി. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടി.

ഇന്ത്യയിൽ നിന്നുള്ള ഒരാൾ ഉന്നത പദ്ധതികളിൽ എത്തുന്നത് സന്തോഷം. ഫാദർ എലിക്സ് പ്രേംകുമാറിനെ അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടുത്തിയത് പ്രധാനമന്ത്രി പരാമർശിച്ചു. ഗൾഫ് രാജ്യങ്ങളിൽ സഹോദരിമാർ പ്രതിസന്ധിയിൽ ആയപ്പോൾ അവരെയും തിരികെ കൊണ്ടുവന്നു. അത് നയതന്ത്രം മാത്രമല്ല വൈകാരികമായ ബന്ധം.വിദേശത്ത് കുടുങ്ങുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നത് തന്റെ കടമ.

പോപ്പി.കൊവിഡ് കാലത്ത് കഴിയാവുന്നത്ര രാജ്യങ്ങളെ സഹായിച്ചു. പറ്റുന്നത്ര രാജ്യങ്ങൾക്ക് വാക്സിൻ നൽകി. കുവൈറ്റിലെ ജനങ്ങൾ ഇന്ത്യയെ അഭിനന്ദിച്ചു. ദ്വീപ് രാഷ്ട്രങ്ങളും കരീബിയൻ രാഷ്ട്രങ്ങളും ഇന്ത്യയെ അഭിനന്ദിച്ചു.

Tags :