Film NewsKerala NewsHealthPoliticsSports

ഇത്തരം ആക്രമണങ്ങൾ ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ല, കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവം, പ്രതികരണവുമായി പ്രധാന മന്ത്രി

04:01 PM Nov 05, 2024 IST | suji S

കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇത്തരം ആക്രമണങ്ങൾ ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപെടുത്തില്ലെന്നും,കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുമെന്ന് വിശ്വസിക്കുന്നു എന്നും പ്രധാന മന്ത്രി പറയുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം വളരെയധികം ഭീരുത്വം നിറഞ്ഞതാണ്. അതിനാൽ ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടി പറഞ്ഞു. അതേസമയം ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു.

കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഒരു സംഘം സിഖ് വംശജർ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു. ഖലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.

Tags :
incident of temple attack in Canadaprime minister Narendra Modi
Next Article