Film NewsKerala NewsHealthPoliticsSports

70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗകര്യം ലഭിക്കുന്ന പ്രധാന മന്ത്രിയുടെ ആയുഷ്മാൻ വയ വന്ദന യോജന ഉടൻ നടപ്പിലാക്കണമെന്ന് , കെ.സുരേന്ദ്രൻ 

03:33 PM Dec 02, 2024 IST | Abc Editor

70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സാമ്പത്തിക ഭേദമന്യേ പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സൗകര്യം ലഭിക്കുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ വരുന്ന ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഈ പദ്ധതിയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ട് നാളുകൾ കുറെ ആയി. എന്നാൽ ഈ കാർഡുകളുമായി ആശുപത്രികളിൽ എത്തുന്ന വയോധികരായ രോഗികളോട് ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു തിരിച്ചയക്കുകയാണ് പതിവ്.

എന്നാൽ ഇത് പാവപ്പെട്ട കുടുംബങ്ങളിലെ വയോധികരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിലവിലുള്ള പദ്ധതിയെ ഞെരിച്ചു കൊല്ലുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചത് , സംസ്ഥാന സർക്കാർ കൃത്യമായി പൈസ നൽകാത്തതിനാൽ എം. പാനൽ ചെയ്ത ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളും ഈ പദ്ധതിയിൽ നിന്നും പിന്മാറി കഴിഞ്ഞു. കേന്ദ്ര വിഹിതം കൃത്യമായി ലഭിച്ചിട്ടും സംസ്ഥാന സർക്കാർ പ്രീമിയം നൽകാത്തതു മൂലം റിലയൻസ് പദ്ധതിയിൽ നിന്നും പിന്മാറി. സംസ്ഥാന സർക്കാർ നേരിട്ട് ആശുപത്രികൾക്ക് തുക കൈമാറുന്ന രീതിയിലായി. സംസ്ഥാനത്തെ ഇത്രയേറെ പാവപ്പെട്ടയാളുകൾക്ക് പ്രയോജനകരമായ നരേന്ദ്രമോദി സർക്കാരിന്റെ ഈ പദ്ധതിയെ തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ബിജെപി ശക്തമായി നേരിടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags :
K SurendranPrime Minister's Ayushman Vaya Vandana Yojana
Next Article